കേന്ദ്രത്തില്‍ ബിജെപിയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന മോദി തരംഗം എങ്ങും കാണാനില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ബിഎസ്പി പിന്തുണ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. ലക്‌നോയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബിജെപി വിഭാഗീയരാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യപിച്ച ഘട്ടത്തില്‍ എന്‍ഡിഎ പുറത്തുനിന്ന് പിന്തുണ സ്വീകരിക്കില്ലെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റി. ബിഎസ്പിക്കു വോട്ടു ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്നും […]
The post ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി appeared first on DC Books.