വൃദ്ധയായ അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ മാനസികമായും ശാരീരികമായും സ്വതന്ത്രമായും വളരാനുളള സാഹചര്യങ്ങളില്ലാതെ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതകഥ പറയുന്ന നോവലാണ് എല്‍ഫ്രഡ് യല്‌നകിന്റെ പിയാനോ ടീച്ചര്‍. 2004ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഓസ്ട്രിയന്‍ നോവലിസ്റ്റും കവിയും നാടകകൃത്തുമായ യല്‌നകിന്റെ മാസ്റ്റര്‍പീസായാണ് പിയാനോ ടീച്ചര്‍ കണക്കാക്കപ്പെടുന്നത്. ജീവിതത്തിന്റെ നല്ലപ്രായം മുഴുവന്‍ എറീക്കാ അമ്മയുടെ അടിമയെപ്പോലെ കഴിച്ചു കൂട്ടുകയായിരുന്നു. നാല്പതുകളിലേക്ക് കടക്കുമ്പോഴാണ് അവളുടെ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നു […]
The post സ്‌ത്രൈണ ലൈംഗികതയുടെ തുറന്നെഴുത്ത് appeared first on DC Books.