സവര്‍ണ്ണപ്രത്യയശാസ്ത്രം രണ്ടുതരത്തിലാണ് കീഴാളജനതയെ നശിപ്പിക്കാറുള്ളത്. ഒന്ന് പീഡനാത്മകവും ചൂഷണാത്മകവുമായ വ്യവസ്ഥിതിയുടെ നിര്‍മ്മിതിയാല്‍ കീഴാളരുടെ ജീവിതത്തെ അത്യന്തം ദുരിതമാക്കിക്കൊണ്ട്. രണ്ട് രക്ഷപ്പെടാനുള്ള അവരുടെ പരിശ്രമങ്ങളെ നിരന്തരം നീറ്റിച്ചും പൊള്ളിച്ചും വിദ്വേഷത്തിന്റേതും പകയുടേതുമായ സ്വന്തം പ്രേതാത്മാവിനെ അവരിലേയ്ക്ക് സന്നിവേശിപ്പിച്ചുകൊണ്ട്. പീഢനവും ചൂഷണവും സഹിക്കുന്ന ഘട്ടങ്ങളില്‍ കീഴാള ജനതയുടെ ശരീരവും മനസുമാണ് ചീഞ്ഞളിയാറുള്ളത്. വമോചനത്തിനുള്ള മല്‍പ്പിടുത്തത്തില്‍ തൊട്ടുപുരട്ടപ്പെടുന്ന വരേണ്യവര്‍ഗ്ഗകുഷ്ഠങ്ങളുടെ കാലത്താകട്ടെ അവരുടെ ആത്മാവും മലിനപ്പെട്ടു പോകുന്നു. അതിനാല്‍ അധസ്ഥിതത്വങ്ങളെ അവസാനിപ്പിക്കുന്നതും അധീശവര്‍ഗ്ഗപ്രത്യയശാത്രങ്ങളെ പുനരുത്പാദിപ്പിക്കാത്തതുമായ കീഴാളമുന്നേറ്റം എളുപ്പമുള്ള കാര്യമല്ല. എളുപ്പമല്ലാത്ത ആ പോരാട്ടത്തിന് […]
The post മദ്ധ്യതിരുവിതാംകൂറിലെ പുലയരുടെ ജീവിതം appeared first on DC Books.