മകള്‍ ശബരിമല സന്നിധാനത്ത് എത്തിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി. ക്ഷേത്രത്തിലെ ശുദ്ധിക്രിയയുടെ ചിലവ് മുഴുവനായും മേല്‍ശാന്തി വഹിക്കണമെന്നും കാലാവധിക്കുശേഷം ശബരിമലയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്നും മേല്‍ശാന്തിയെ മാറ്റി നിര്‍ത്താനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. മെയ് 14ന് നട തുറക്കുന്ന സമയത്ത് ശുദ്ധിക്രിയകള്‍ നടത്തും. ഇതിന്റെ ചിലവാണ് മേല്‍ശാന്തി വഹിക്കേണ്ടത്. ക്ഷേത്ര എക്‌സിക്യുട്ടിവ് ഓഫീസര്‍ മോഹന്‍ദാസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാനും യേഗം തീരുമാനിച്ചു. കോട്ടയത്തു നടന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറെ നിയമിച്ചു. ഈ റിപ്പോര്‍ട്ടിന്റെ […]
The post മകള്‍ സന്നിധാനത്ത് എത്തിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി appeared first on DC Books.