ഒരു മാതൃദിനം കൂടി… പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം മെയ് പതിനൊന്നിന്. ലോകമെമ്പാടുമുള്ള അമ്മമാരെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ട് ടി. പത്മനാഭന്‍ രചിച്ച സ്‌നേഹത്തിന്റെ വെളിച്ചം എന്ന അമ്മയോര്‍മ്മ വായിക്കാം. ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു ഞാന്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ ഭാരവാഹിയും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. അന്നു മിക്കപ്പോഴും രാത്രി വളരെ വൈകിയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ. ജാഥ, പ്രകടനം, ഓഫീസിലെ കൂടിയാലോചനകള്‍ അങ്ങനെ മിക്കപ്പോഴും സമയം വൈകും. ചിലപ്പോള്‍ കണ്ണൂരില്‍നിന്ന് അകലെയുള്ള […]
The post സ്‌നേഹത്തിന്റെ വെളിച്ചം appeared first on DC Books.