വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ മായമ്മ എന്ന പതിനഞ്ചുകാരിയുടെ പിറന്നാള്‍ ദിവസമാണ് അവളേക്കാള്‍ പ്രായമേറെയുള്ള കവി ദേവദാസ് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഗേറ്റിങ്കലെത്തിയ അയാള്‍ യാചകനാണെന്ന് തെറ്റിദ്ധരിച്ച് ഒരു പിടി അരിയുമായായിരുന്നു അവള്‍ അയാളുടെ അടുത്തെത്തിയത്. ആ ഒരു പിടിയരിയിലൂടെ അവള്‍ സമര്‍പ്പിച്ചത് അവളുടെ ജീവിതം തന്നെയായി മാറുകയാണ്. ഭ്രാന്തമായ പ്രണയത്തിനൊടുവില്‍ അവള്‍ ദേവദാസിന് തന്നെത്തന്നെ സമര്‍പ്പിച്ചു. വിലക്കെട്ട ബന്ധം മുറുകിയപ്പോള്‍ അനവധി ജീവിതങ്ങള്‍ തകര്‍ന്നു. മായമ്മ അമ്മയെപ്പോലെ കരുതിയിരുന്ന ചേച്ചി രാധ സമനില തെറ്റി ആത്മഹത്യ ചെയ്തു. […]
The post മരണത്തെ ദുര്‍ബലമാക്കുന്ന പ്രണയം appeared first on DC Books.