കഥ, കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളില്‍ 42 ഗ്രന്ഥങ്ങളാണ് കെ.തായാട്ട് എന്നറിയപ്പെട്ടിരുന്ന തായാട്ട് കുഞ്ഞനന്തന്‍ കൈരളിയ്ക്ക് സംഭാവന ചെയ്തത്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയിലൂടെ കേരള സാഹിത്യ അക്കാദമിയുടെ നിയോഗമനുസരിച്ച് സഞ്ചരിച്ച യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന കൃതിയാണ് കഥയുറങ്ങുന്ന വഴിയിലൂടെ. സഞ്ചാരത്തിനിറങ്ങിയ അച്ഛന്‍ ഒപ്പം കൂട്ടാത്ത മകന് എഴുതുന്ന കത്തുകളുടെ രൂപത്തില്‍ തയ്യാറാക്കിയ ഈ യാത്രാവിവരണങ്ങള്‍ അത്തരമൊരു രചനാശില്പം കൊണ്ടുതന്നെ ഏറെ വ്യത്യസ്തമാകുന്നു. ചെറിയ ചെറിയ സംഭവങ്ങളുടെ സന്ദര്‍ഭോചിതമായ പുരാവൃത്ത പരാമര്‍ശങ്ങളും ഐതിഹ്യങ്ങളും കൃതിയെ […]
The post കഥയുറങ്ങുന്ന വഴികളിലൂടെ ഒരു അച്ഛന്റെ യാത്ര appeared first on DC Books.