സമൂഹത്തിന്റെ പൊയ്മുഖങ്ങള്‍ക്കും കാപട്യങ്ങള്‍ക്കും എതിരെ എന്നും കലാപം പ്രഖ്യാപിച്ചിരുന്ന മാധവിക്കുട്ടിയുടെ രചനകളില്‍ വളരെ ശ്രദ്ധേയമായ നോവലാണ് മാനസി. അധികാര രാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ വിഷയമാക്കുന്ന ഈ നോവലിലൂടെ മാധവിക്കുട്ടി നടത്തിയത് മണ്ണിനും പെണ്ണിനും മേല്‍ അധികാരം സ്ഥാപിക്കാനുള്ള ആണ്‍കോയ്മയുടെ പൊളിച്ചെഴുത്തിനുള്ള ആഹ്വാനമായിരുന്നു. ചൂഷണത്തിനും അസമത്വത്തിനും എതിരെ കവിതകള്‍ എഴുതിയിരുന്ന മാനസി മിത്രയുടെ ജീവിതം മാറിമറിയുന്നത് പഴയ പുരുഷ സുഹൃത്തായ വിജയ് രാജെയെ വീണ്ടും കണ്ടുമുട്ടുന്നതോടെയായിരുന്നു. അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായ വിജയുമായി ബന്ധം സ്ഥാപിക്കുന്നതിന് പത്തൊമ്പത് വയസ്സ് പ്രായമുള്ള മകളുള്ള മാനസിയ്ക്ക് […]
The post അധികാര രാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ appeared first on DC Books.