ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. വ്യാപാരാരംഭത്തില്‍ ഓഹരി വിപണികളില്‍ വന്‍നേട്ടമാണ് കാഴ്ച വച്ചത്. എക്‌സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎ മുന്‍തുക്കം നേടിയതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സുസ്തിരമായ സര്‍ക്കാര്‍ നിലവില്‍ വരുമെന്നുള്ള ഉറപ്പാണ് വിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. സെന്‍സെക്‌സ് 350 പോയിന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റി 92.80 പോയന്റ് നേട്ടത്തോടെ 7,100 പോയിന്റ് കടന്നു. 23729.78 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 23921.91ലേക്കും 7,080.00ല്‍ തുടങ്ങിയ നിഫ്റ്റി 7,116.20ലേക്കും ഉയര്‍ന്നു. ഇരുസൂചികകളും […]
The post ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം appeared first on DC Books.