മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. വ്യാകരണത്തിന്റെ വേലിക്കെട്ടിനപ്പുറത്തു നില്‍ക്കുന്ന സ്വതസിദ്ധമായ ഭാഷകൊണ്ട് വായനക്കാരനെ അമ്പരപ്പിച്ച ബഷീറിന്റെ കൃതികള്‍ സാധാരണക്കാരില്‍ സാധാരണക്കാരെ വരെ ആകര്‍ഷിക്കുന്നതായിരുന്നു. ജീവിതയാത്രയുടെ ആഴവും പരപ്പുമാണ് ബഷീറിന്റെ സാഹിത്യത്തിന്റെ കാതല്‍. ജീവിതത്തെ തുറന്നുകാട്ടുന്നു എന്നതാണ് ബഷീറിന്റെ കൃതികളുടെ പ്രത്യേകത. നന്മയിലും സ്‌നേഹത്തിലും അടിയുറച്ചുജീവിക്കാന്‍ പ്രേരണ തരുന്ന ഉല്‍കൃഷ്ടമായ രചനകളാണ് അദ്ദേഹത്തിന്റേത്. തന്റേതുമാത്രമായ ശൈലിയിലൂടെ മലയാള സാഹിത്യത്തില്‍ ഒരിടം വെട്ടിപ്പിടിച്ച ബേപ്പൂര്‍ സുല്‍ത്താന്റെ മൂന്ന് നോവലുകള്‍ ഇപ്പോള്‍ പുറത്തിറങ്ങി. മാന്ത്രികപ്പൂച്ച, ജീവിതനിഴല്‍പ്പാടുകള്‍, ആനവാരിയും […]
The post പച്ചയായ ജീവിതത്തിന്റെ തുറന്നെഴുത്ത് appeared first on DC Books.