ശ്ലോകസാഹിതിയുടെ പൊലിമയ്ക്ക് അക്ഷരശ്ലോകം എന്നതുപോലെ ദ്രാവിഡ വൃത്തങ്ങളിലുള്ള കവിതാഭാഗങ്ങള്‍ കൊണ്ട് ഒരു കലാരൂപം ഉണ്ടാവുന്നതിന് വൈലോപ്പിള്ളിയെപ്പോലെ പല പ്രമുഖ കവികളും കവിതാസ്വാദകരും താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് കാവ്യകേളി എന്ന കലാരൂപം. അക്ഷരശ്ലോകം പോലെ ഏറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും കുറഞ്ഞ കാലത്തിനുള്ളില്‍ കാവ്യകേളി കേരളക്കരയില്‍ തഴച്ചു വളര്‍ന്നു. യുവജനോത്സവ വേദികളിലെ ഒരു പ്രധാന മത്സര ഇനമായി ഇന്ന് ഈ കല വളര്‍ന്നുകഴിഞ്ഞു. ഒപ്പം കാവ്യാസ്വാദകര്‍ ചൊല്ലി രസിക്കാന്‍ സമയം കണ്ടെത്തുന്ന ഒന്നായും കാവ്യകേളി […]
The post പഠിക്കാനും ആസ്വദിക്കാനും കാവ്യകേളി appeared first on DC Books.