പത്തൊമ്പതാം വയസ്സില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചു കൊണ്ടാണ് വിക്തോര്‍ ഹ്യൂഗോ സാഹിത്യത്തിലേക്ക് കടന്നുവന്നത്. അന്നത്തെ രാജാവ് ലൂയി പതിനെട്ടാമനില്‍ നിന്നും സമ്മാനം ലഭിച്ചെങ്കിലും തുടര്‍ന്ന് അദ്ദേഹം രചിച്ച ചില നാടകങ്ങളുടെ രംഗാവതരണങ്ങള്‍ രാജദ്രോഹക്കുറ്റം ചുമത്തി നിരോധിക്കപ്പെട്ടു. അതോടുകൂടി ഹ്യൂഗോയുടെ നാടകരംഗത്തെ സൃഷ്ടിവൈഭവം ജനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. 1831ല്‍ പ്രസിദ്ധീകരിച്ച നോത്രെദാമിലെ കൂനന്‍ എന്ന നോവലിലൂടെയാണ് ഹ്യൂഗോ ലോകമെമ്പാടും അറിയപ്പെട്ടു തുടങ്ങിയത്. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്നായി ഈ കൃതി കരുതപ്പെടുന്നു. എന്നാല്‍ 1862ല്‍ അദ്ദേഹം രചിച്ച ലെ മിറാബ്ലെ […]
The post നീതിയില്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവും appeared first on DC Books.