മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസ് കഴിഞ്ഞാല്‍ ബി.ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതുന്നതോ സംവിധാനം ചെയ്യുന്നതോ നിര്‍മിക്കുന്നതോ ആയ ചിത്രങ്ങളൊന്നും ഇനി പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് പൊതുയോഗത്തിലെ തീരുമാനം. ഫെഡറേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിനിമാ സംഘടനാ ഭാരവാഹികളെ പിന്തിരിപ്പിച്ചു എന്നാരോപിച്ചാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്ണനെതിരെ ഫെഡറേഷന്‍ രംഗത്തുവന്നത്. വലിയ വിവാദങ്ങള്‍ക്കു ശേഷം മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. […]
The post മിസ്റ്റര്‍ ഫ്രോഡ് കഴിഞ്ഞാല്‍ ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്ക് appeared first on DC Books.