മൈസൂരിനടുത്ത് പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. മെയ് 14ന് പുലര്‍ച്ചെയാണ് മൈസൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള പെരിയപട്ടണത്ത് അപകടമുണ്ടായത്. മംഗലാപുരം ദെര്‍ളക്കട്ട സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്. പള്ളിയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
The post മൈസൂരില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു appeared first on DC Books.