പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദന്റെ രണ്ടാംദേശമാണ് ദല്‍ഹി. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥപറഞ്ഞ് മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ ഒരുപാട് നോവലുകളില്‍ രണ്ടാംദേശം കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ദല്‍ഹി ഗാഥകള്‍ എന്ന നോവലിലൂടെ തലസ്ഥാനത്തിന്റെ കഥ പറഞ്ഞ് ഒരു ഇതിഹാസം തന്നെയാണ് മുകുന്ദന്‍ സൃഷ്ടിച്ചത്. 1959 മുതലുള്ള ദല്‍ഹിയുടെ കാലം കൂടിയാണ് നോവലില്‍ ആവിഷ്‌കരിക്കപ്പെട്ടത്. 1959 ജൂണ്‍ 13നാണ് സഹദേവന്‍ എന്ന ഇരുപതുകാരന്‍ ദല്‍ഹിയില്‍ എത്തുന്നത്. അറുപതുകളുടെ ആദ്യം, കൃത്യമായി പറഞ്ഞാല്‍ യുദ്ധകാലത്ത് അയാള്‍ ഒരു നോവലെഴുതാന്‍ തുടങ്ങുകയാണ്. […]
The post രണ്ടാംദേശത്തിന്റെ ഗാഥകള്‍ appeared first on DC Books.