സിനിമയില്‍ മദ്യപിക്കാനും പുകവലിക്കാനും ഒരുങ്ങുന്ന നടന്മാര്‍ സൂക്ഷിക്കുക. ഇവ ആരോഗ്യത്തിനു ഹാനികരം എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിച്ചില്ലെങ്കില്‍ സംവിധായകനും നിര്‍മ്മാതാവും മാത്രമല്ല, നിങ്ങളും കുടുങ്ങും. യുവതാരം പൃഥ്വിരാജാണ് ഇപ്പോള്‍ ഇത്തരത്തില്‍ പുലിവാലു പിടിച്ചിരിക്കുന്നത്. സെവന്‍ത് ഡേ എന്ന സിനിമയില്‍ മദ്യപാനരംഗത്ത് മുന്നറിയിപ്പ് നല്‍കാതെ അഭിനയിച്ചതിനാണ് പൃഥിരാജിനെതിരെ എക്‌സൈസ് കേസെടുത്തത്. ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. വെള്ളിത്തിരയില്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുമ്പോള്‍ ചുവട്ടില്‍ മുന്നറിയിപ്പ് നല്‍കണമെന്നാണ് സെന്‍സര്‍ നിയമം. ഇതാണ് സെവന്‍ത് ഡേയില്‍ ലംഘിച്ചത്.
The post പൃഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു appeared first on DC Books.