നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനെ ജയലളിത പിന്തുണച്ചേക്കുമെന്ന് അഭിപ്രായപ്പെട്ട മലൈസ്വാമിയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗമാണ് മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ മലൈസ്വാമി. നരേന്ദ്രമോദിയും ജയലളിതയും സുഹൃത്തുക്കളാണെന്നും മോദി അധികാരത്തിലെത്തിയാല്‍ പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും മലൈസ്വാമി പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ഭാവികാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചു. രാജ്യസഭാംഗത്തെ പുറത്താക്കിയതിലൂടെ ബിജെപിയ്ക്ക് തന്നെ പ്രതീക്ഷിക്കണ്ട എന്ന ശക്തമായ സൂചനയാണ് ജയലളിത നല്‍കുന്നത്.
The post മലൈസ്വാമിയെ എഐഎഡിഎംകെ പുറത്താക്കി appeared first on DC Books.