സാഹിത്യത്തിലും സജീവമായ നിരവധി പേര്‍ ഇക്കുറി കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയും അല്ലാതെയും മത്സരിച്ചവരുണ്ട്. അവരില്‍നിന്ന് മൂന്നുപേര്‍ വിജയിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭയിലും അംഗങ്ങളായ ശശി തരൂര്‍, കെ.വിതോമസ് എന്നിവര്‍ക്കു പുറമേ ഇരിഞ്ഞാലക്കുടയുടെ സ്വന്തം ഇന്നസെന്റും ഇനി നര്‍മ്മഭാഷണങ്ങളുമായി പാര്‍ലമെന്റിനെ സജീവമാക്കും. മികച്ച ഭൂരിപക്ഷത്തിനാണ് കെ.വി.തോമസ് വിജയിച്ചതെങ്കില്‍ വോട്ടേണ്ണലിന്റെ ഓരോ ഘട്ടങ്ങളിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുവന്ന് വിജയം നേടുകയായിരുന്നു ഇന്നസെന്റ്. ശക്തമായ ത്രികോണമത്സരത്തില്‍ പലപ്പോഴും പിന്നോട്ടുപോയി ഫോട്ടോഫിനിഷെന്ന് തോന്നിപ്പിച്ച് അവസാനഘട്ടത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുകയായിരുന്നു ശശി തരൂര്‍. […]
The post സാഹിത്യത്തിലും സജീവമായ മൂന്നുപേര്‍ ലോക്‌സഭയിലേക്ക് appeared first on DC Books.