ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ശേഷിക്കെയാണ് രാജി. രാജി അറിയിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ ഡി.വൈ.പട്ടേലിനു നിതീഷ് കുമാര്‍ കൈമാറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റ് ലഭിച്ച ജെഡിയുവിന് രണ്ട് സീറ്റ് മാത്രമാണ് ഇത്തണ ലഭിച്ചത്. ബിജെപിയുമായി അകന്നതാണ് തോല്‍വിക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നരേന്ദ്ര മോദിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിനു മുമ്പ് നിതീഷ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
The post ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു appeared first on DC Books.