അശ്വതി സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം. ഭൂമി സംബന്ധമായി തര്‍ക്കങ്ങളും കേസ്സുകളും ഉണ്ടാകും. കൂടുതല്‍ ആദായകരമായ നവീനമേഖലയില്‍ പ്രവേശിക്കുന്നതിന് തീരുമാനമെടുക്കും. വാഹനമോടിക്കുന്നവര്‍ക്കും തിരക്കുപിടിച്ചു ജോലിചെയ്യുന്നവര്‍ക്കും അശ്രദ്ധമൂലം അപകടസാദ്ധ്യതയുണ്ട്. വാക്ചാതുര്യം പ്രകടിപ്പിക്കുമെങ്കിലും ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ സത്യസന്ധത കുറയും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ധാരാളം പണം ചെലവഴിക്കേണ്ടി വരും. ഭരണി ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. ബിസിനസ് രംഗത്തുളളവര്‍ക്ക് തൊഴില്‍ കുഴപ്പങ്ങളുണ്ടാകും. കൂട്ടുപങ്കാളിത്ത സ്വഭാവമുളള ബിസിനസ്സുകളില്‍ വിജയം. ത്വക്‌രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവ പിടിപെടാം. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മെയ് 18 മുതല്‍ 24 വരെ ) appeared first on DC Books.