പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ബിജെപി കേരള ഘടകത്തിന്റെ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇക്കാര്യത്തിനായി മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതിയുടെ പേരില്‍ കാലതാമസമുണ്ടാകുന്നത് ശരിയല്ല. ഇക്കാര്യത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു ജാവഡേക്കര്‍ പറഞ്ഞു. ഊര്‍ജ, കല്‍ക്കരി മന്ത്രിമാരുമായി ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്കു പോലും പരിസ്ഥിതി അനുമതി നിഷേധിക്കപ്പെടുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. […]
The post ഗാഡ്ഗില്‍: കേരളത്തിലെ ബിജെപി ഘടകത്തിന്റെ നിര്‍ദ്ദേശവും പരിഗണിക്കും appeared first on DC Books.