ചിത്തിരപുരം എന്ന ഗ്രാമത്തില്‍ ജീവിച്ച ജാനകിയുടെ വിചാരങ്ങളും പ്രവൃത്തികളും അവള്‍ക്കു മാത്രം തെളിഞ്ഞുകിട്ടുന്ന കാഴ്ചകളും പ്രമേയമാക്കിയ നോവലാണ് ഉഷാകുമാരി രചിച്ച ചിത്തിരപുരത്തെ ജാനകി. ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ സ്ത്രീയുടെ ചിന്താലോകത്തെ വിശദമായി അവതരിപ്പിക്കുന്നു. പ്രകൃത്യുന്മുഖമായ പെണ്മനസ്സിനെ അവതരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സവിശേഷമായ ഭാഷാരീതിയാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. ചിത്തിരപുരത്തെ ജാനകിയുടെ അതിജീവനത്തിന്റെ ശാന്തവും സൗമ്യവുമായ കഥയാണ് നോവല്‍ പറയുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ അഭിപ്രായപ്പെടുന്നു. ഇതുപോലെ ആയിരക്കണക്കിന് ജാനകിമാര്‍ കേരളമെമ്പാടുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഉഷാകുമാരിയുടെ രചനയുടെ ശക്തി […]
The post പെണ്മനസ്സിന്റെ വിഹ്വലതകള്‍ appeared first on DC Books.