ആയിരത്താണ്ടുകള്‍ നീണ്ട നമ്മുടെ സാംസ്‌കാരിക-ശാസ്ത്ര-വൈജ്ഞാനിക പാരമ്പര്യത്തെ കഥകളിലൂടെ ആവിഷ്‌കരിക്കുന്ന ആഖ്യാനങ്ങളുടെ ബൃഹദ്‌സഞ്ചയമാണ് 18 പുരാണങ്ങള്‍. പ്രി പബ്ലിക്കേഷന്‍ ആരംഭിച്ച നാള്‍ മുതല്‍ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിയ്ക്ക് ലഭിക്കുന്നത്. ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകമാണീ പുസ്തകമെന്ന് സാമാന്യമായി പറയാം. പതിനെട്ട് വാല്യങ്ങളില്‍ പതിനെണ്ണായിരത്തോളം പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന ഈ മഹദ്ഗ്രന്ഥം എന്താണെന്ന് ഒന്ന് പരിശോധിക്കാം. ഭാരതത്തിലെ ജനപ്രിയ രചനകളുടെ ഏറ്റവും വലിയ ശേഖരമാണ് പുരാണങ്ങള്‍. സുഹൃത്തിനെപ്പോലെ ഹൃദ്യമായി ഉപദേശിക്കുന്നവ എന്നാണ് പുരാണങ്ങളെപ്പറ്റിയുള്ള പ്രസിദ്ധമായ വിവരണം. നീണ്ടതും നുറുങ്ങുകളുമായി […]
The post 18 പുരാണങ്ങള്‍ എന്ന പുസ്തക വിസ്മയം appeared first on DC Books.