രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടു സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാ ഗാന്ധിക്കു കത്തയച്ചു. സ്ത്രീ പീഡനത്തിനെതിരായ ബില്‍ ചര്‍ച്ചയ്ക്ക് വരുന്ന അവസരത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് പി ജെ കുര്യന്‍ ഉണ്ടാകരുതെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ 17 വര്‍ഷമായി പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കുര്യന്‍ കേസില്‍ നിന്ന് രക്ഷപെട്ടത്. ഒരമ്മയെന്ന നിലയില്‍ സോണിയാ ഗാന്ധി തന്റെ വികാരം മനസ്സിലാക്കണമെന്നും അന്വേഷണത്തിന് മുന്‍കൈയ്യെടുക്കണമെന്നും കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും കത്തിന്റ [...]
The post സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിക്ക് കത്തയച്ചു appeared first on DC Books.