ഗുരുനാഥന്‍ തുണചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍ എന്ന പൂന്താനത്തിന്റെ തിരുമന്ത്രം ഉരുവിടാത്തതായി അക്ഷരബോധമുള്ള ഒരു മലയാളിയും ഉണ്ടാവില്ല. ജ്ഞാനപ്പാന മലയാളിയ്ക്ക് സമ്മാനിച്ച ഭക്തകവിയാണ് പൂന്താനം. ലളിതവും മധുരവും സുതാര്യവും പ്രസാദസുന്ദരവുമായ ആ ഗാനകല്ലോലിനിയില്‍ മുങ്ങിനിവര്‍ന്നാല്‍ ഏതു മൂകനും വാചാലനാകും. ഏതജ്ഞാനിയും മുമുക്ഷുവാകും. ഏതു നിരീശ്വരനും അവനവനിലുള്ള ഈശ്വരന്റെ സേവകനാകും. ഏതു ഭക്തനും തത്വചിന്തകനാകും. ഏതു ദൈവവും സാധുമനുഷ്യന്റെ സഹായിയും സംരക്ഷനുമാകും. പുരാണസ്മൃതികളില്‍ ജ്ഞാനത്തിന്റെയും ഭക്തിയുടേയും നിറവായി തലമുറകള്‍ നിലനില്‍ക്കുന്നവയാണ് പൂന്താനം കവിതകള്‍. […]
The post പൂന്താനത്തിന്റെ ഗാനകല്ലോലിനി appeared first on DC Books.