മദ്യലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന് ബഞ്ച് ഇക്കാര്യം ആരാഞ്ഞത്. വിശദീകരണം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് അപ്പീല്‍ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാറുകള്‍ അനുവദിക്കുന്നതെങ്കില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ പ്രവര്‍ത്തിച്ചാല്‍ പോരെയെന്ന് ഹൈക്കോടതി ചോദിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോലും ബാറുകള്‍ അനുവദിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. ലൈസന്‍സ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് […]
The post സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി appeared first on DC Books.