ലോലിത എന്ന ക്ലാസിക് കൃതിയിലൂടെ ലോകസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് വ്‌ലാഡിമിര്‍ നബക്കോവ്. വാക്കുകള്‍ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ വിവരണപാടവം ലോലിതയില്‍ മാത്രമല്ല, മറ്റു കൃതികളിലും തെളിഞ്ഞു കാണാം. അത്തരത്തില്‍ പ്രമുഖമായ നോവലാണ് നീന്‍. വ്‌ലാഡിമിര്‍ നബക്കോവിനെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നീന്‍ എന്ന കൃതിയുടെ മലയാള പരിഭാഷ ഇപ്പോള്‍ പുറത്തിറങ്ങി. സ്വന്തം നാട്ടിലെ ഭരണകൂടത്തില്‍ നിന്നും രക്ഷ നേടി അമേരിക്കയിലെത്തുന്ന റഷ്യന്‍ പ്രൊഫസറാണ് ടിമോഫി നീന്‍. വ്യത്യസ്ത സംസ്‌കാരത്തോടും ഭാഷയോടും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിക്കൊണ്ട്, ദുര്‍വിധികളോടും അത്യാഹിതങ്ങളോടും […]
The post സംസ്‌കാരത്തോടും ഭാഷയോടും പൊരുത്തപ്പെടാതെ appeared first on DC Books.