ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന് വന്‍ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ പ്രതീക്ഷകളും വിശ്വാസവും നിറവേറ്റാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയുടെ ആദ്യസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 16-ാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരുടെയും വിജയത്തിനു പിന്നില്‍ ഈ രാജ്യത്തെ ജനങ്ങളുടെ വിലമതിക്കാനാവാത്ത വോട്ടുകളും അനുഗ്രഹവുമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആദ്യസമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷനിരയിലേക്കാണ് ആദ്യം ചെന്നത്. മുലായം സിംഗ് യാദവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കണ്ട […]
The post സാധാരണ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കും: മോദി appeared first on DC Books.