പ്രസിദ്ധ മാനേജ്‌മെന്റ് ഗുരുവും നേതൃത്വ പരിശീലകനും അധ്യാപകനുമായിരുന്നു സ്റ്റീഫന്‍ ആര്‍. കോവെ. സര്‍വകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു. എന്നാല്‍ കോവെയെ പ്രശസ്തനാക്കിയത് അദ്ദേഹത്തി്‌ന്റെ പുസ്തകങ്ങളായിരുന്നു. ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ലോകമെങ്ങും കോടിക്കണക്കിന് വായനക്കാരാണുള്ളത്. 20 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ ‘സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍’ എന്ന പുസ്തകം ലോകത്തിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലാണുള്ളത്. മലയാളമുള്‍പ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും […]
The post മാനേജ്‌മെന്റ് ഗുരുവിന്റെ വിജയമന്ത്രങ്ങള്‍ appeared first on DC Books.