കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് സിപിഎം. പരമ്പരാഗത ഇടതു വോട്ടുകള്‍ പോലും ബിജെപിയിലേക്കു ചോര്‍ന്നതു തടയാനായില്ല. ഇതിനെ തടയിടാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ജനവികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി ഘടകങ്ങള്‍ പരാജയപ്പെട്ടു. കൊല്ലം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ ഫലങ്ങള്‍ ഇതാണ് കാണിക്കുന്നതെന്നും വിലയിരുത്തല്‍ ഉണ്ടായി. തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തലുകള്‍. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
The post ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം appeared first on DC Books.