കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിയ്ക്കു പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും. സംഭവം അപലപനീയമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ എതിരാളികളെ ആക്രമിക്കുന്ന നയം സിപിഎമ്മിനില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സിപിഎം മറുപടി പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് വി.എസ് പറഞ്ഞു. കുറ്റവാളികളെ കണ്ടുപിടിക്കേണ്ട ചുമതല സര്‍ക്കാരിനാണ്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തട്ടയെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. നേരത്തെ എന്‍.കെ.പ്രേമചന്ദ്രന്റെ വീടിനു നേരെയുണ്ടായ കല്ലേറ് അപലപനീയമാണെന്നും […]
The post പ്രേമചന്ദ്രന്റെ വീടാക്രമണം: പങ്കില്ലെന്ന് പിണറായിയും വിഎസും appeared first on DC Books.