”നായ്ക്കള്‍ പ്രസവിച്ച കുട്ടികളെ നക്കിത്തുടച്ച് വൃത്തിയാക്കാറുണ്ട്. ഞാനും അതുപോലെ വാക്കുകളെ നക്കിനക്കി തുടച്ചെടുക്കും. പകരം വെയ്ക്കാന്‍ മറ്റൊരു വാക്ക് ഉണ്ടാകില്ല. ഇതാണെന്റെ എഴുത്തിന്റെ രീതി.” നേരിനു നേരേ വരുന്ന ഓരോ കല്ലിനെയും കഥയാക്കിയ മാധവിക്കുട്ടി തന്റെ രചനകളെക്കുറിച്ച് വിലയിരുത്തിയത് ഇങ്ങനെയാണ്. കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍. മാറിവരുന്ന ആസ്വാദനശീലങ്ങളില്‍ പോലും അവരുടെ ഓരോ കഥയും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. കൂടുതല്‍ വായിക്കുന്തോറും അവയ്ക്ക് പുതിയ മാനങ്ങള്‍ […]
The post കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന കഥകള്‍ appeared first on DC Books.