പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8നാണ് പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്. കവി, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന പ്രകൃതിസ്‌നേഹിയും ഗാന്ധിയനുമായിരുന്നു. നീര്‍ച്ചാലുകള്‍ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചു. ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി […]
The post ഉറൂബിന്റെ ജന്മവാര്‍ഷികം appeared first on DC Books.