പാക്കിസ്ഥാനിലെ കറാച്ചിയിലെ ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു. 13 സുരക്ഷാ ഉദ്യോഗസ്ഥരും 10 തീവ്രവാദികളുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 8ന് അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. തോക്കുധാരികളായ എട്ടോളം പേര് വിമാനത്താവളത്തിലെ പഴയ ടെര്‍മിനലില്‍ എത്തിയാണ് ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ തീവ്രവാദികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചത്. ഇവരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലിലെ റണ്‍വെയ്ക്കും വിമാനങ്ങള്‍ക്കും സാരമായ കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഇവിടെനിന്നുള്ള […]
The post കറാച്ചിയില്‍ തീവ്രവാദി ആക്രമണത്തില്‍ 23 മരണം appeared first on DC Books.