സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനേയും എം.ആര്‍ മുരളിയേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇരുവരേയും തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതി തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. നമോ വിചാര്‍മഞ്ച് പ്രവര്‍ത്തകര്‍ക്ക് ക്യാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഒളികാമറ വിവാദത്തെ തുടര്‍ന്ന് സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കണമെന്നഭ്യര്‍ഥിച്ചു സംസ്ഥാന സെക്രട്ടറി പിണറായി വിജയനു ഗോപി കോട്ടമുറിക്കല്‍ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. […]
The post ഗോപി കോട്ടമുറിക്കലിനേയും എം.ആര്‍ മുരളിയേയും സിപിഎം തിരിച്ചെടുത്തു appeared first on DC Books.