ഗംഗാസ്‌നാനം കഴിഞ്ഞ് മന്ത്രോച്ചാരണങ്ങളോടെ സൂര്യസ്‌നാന- സൂര്യനമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്ന യോഗീശ്വരന്മാര്‍ ഹിമാലയതാഴ്‌വരകളിലെ പുലര്‍കാല ദൃശ്യങ്ങളിലൊന്നാണ്. കിഴക്കോട്ടുതിരിഞ്ഞ് കമിഴ്ന്നു കിടന്നുകൊണ്ട് സൂര്യനെ നമസ്‌കരിക്കല്‍ വേദകാലം മുതല്‍ ഭാരതീയരുടെ ജീവിത ശൈലിയുടെ ഭാഗമായിരുന്നു. ഊര്‍ജ്ജസ്വീകരണത്തിനുള്ള ആദ്യത്തെ യോഗമുറ. യോഗാസനങ്ങളേയും പ്രാണായാമങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട് ഭാരതീയ ഋഷിമാര്‍ ആവിഷ്‌കരിച്ച സൂര്യനമസ്‌കാരത്തില്‍ നിന്ന് കാലന്തരത്തില്‍ രൂപം കൊണ്ടതാണ് ഇന്നത്തെ സൂര്യനമസ്‌കാരം. ഇതിനേക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് വിന്‍സെന്റ് എര്‍ത്ത്‌കോട്ടയിലിന്റെ യോഗ സൂര്യമനസ്‌കാരം. മത്സരാധിഷ്ഠിതമായ ആധുനികലോകത്ത് ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യന് ശരിയായ വ്യായാമത്തിനും വിശ്രമത്തിനും സമയം […]
The post ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സൂര്യനമസ്‌കാരം appeared first on DC Books.