മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സംഘാടകയുമൊക്കെയായി ശ്രദ്ധേയാണ് റ്റോഷ്മ ബിജു. എഴുത്തുവഴിയില്‍ പാചകകലയുടെ രുചിവൈവിദ്ധ്യങ്ങള്‍ വായനക്കാരിലെത്തിച്ചാണ് അവര്‍ കൂടുതല്‍ പ്രസിദ്ധയായയത്. ആനുകാലികങ്ങളില്‍ എഴുതിവരുന്ന റ്റോഷ്മയുടെ പാചകകുറിപ്പുകള്‍ മലയാളികള്‍ ഏറ്റെടുത്തപ്പേള്‍ കേരളത്തിലെ അടുക്കളകളില്‍ രുചിയുടെ വൈവിധ്യം നിറയുകയായിരുന്നു. പരമ്പരാഗത സുറിയാനി വിഭവങ്ങളുടെ തനതു രുചിക്കൂട്ടുകള്‍ സമാഹരിച്ചിരിക്കുന്ന റ്റോഷ്മയുടെ പുസ്തകമാണ് സുറിയാനി രുചികള്‍. പരിചിതവും അപരിചിതവുമായ നിരവധി വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ ഈ പുസതകത്തിലുണ്ട്. അവയുടെ കൃത്യമായ അളവുകളും പാചകവിധിയുടെ വ്യക്തമായ വിവരണവും ഏവര്‍ക്കും സഹായകമാണ്. അച്ചാറുകള്‍ ചമ്മന്തികള്‍, വിവിധതരം വെജിറ്റേറിയന്‍ – നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍ […]
The post സുറിയാനി വിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍ appeared first on DC Books.