അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ പ്രശസ്തനും സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളുമായ പി. ശങ്കരന്‍ നമ്പ്യാര്‍ 1892 ജൂണ്‍ 10ന് ജനിച്ചു. ഭാഷാചരിത്രസംഗ്രഹം, സാഹിത്യവും സംസ്‌കാരവും, മകരന്ദമഞ്ജരി, സാഹിത്യ നിഷ്‌കുടം, സുവര്‍ണ മണ്ഡലം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. 1922ല്‍ രചിച്ച ‘ഭാഷാചരിത്ര സംഗ്രഹം’ മലയാളഭാഷയുടെ തുടക്കം മുതല്‍ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. 1954 അദ്ദേഹം അന്തരിച്ചു.
The post പി. ശങ്കരന്‍ നമ്പ്യാരുടെ ജന്മവാര്‍ഷികം appeared first on DC Books.