ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതോ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജൂണ്‍ 25ഓടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 30നു മുന്‍പ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും. അപേക്ഷ നല്‍കിയ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും അതിനു മുന്‍പ് സൗജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
The post ശബരിഗിരിയില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ ലോഡ്‌ഷെഡിങ് പിന്‍വലിക്കും : ആര്യാടന്‍ appeared first on DC Books.