വിഖ്യാത എഴുത്തുകാരന്‍ ബെന്യാമിന്റെ കഥകള്‍ സമാഹരിച്ച കഥകള്‍: ബെന്യാമിന്‍ എന്ന പുസ്തകം വില്‍പ്പനയില്‍ തരംഗം തീര്‍ത്ത ആഴ്ചയായിരുന്നു കടന്നുപോയത്. പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും എന്ന പുസ്തകവും രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ തട്ടുകട വിഭവങ്ങളുടെ രുചിവൈവിധ്യം മലയാളിയുടെ അടുക്കളകളിലെത്തിച്ച തട്ടുകട സ്‌പെഷ്യല്‍സ് വന്‍ മുന്നേറ്റത്തോടെ മൂന്നാം സ്ഥാനത്തെത്തി. മെട്രോമാന്‍ ശ്രീധരന്റെ ജീവിതകഥ പറയുന്ന ജീവിതവിജയത്തിന്റെ പാഠപുസ്തകം നാലാം സ്ഥാനത്തും ജീവിത വിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ അഞ്ചാം സ്ഥാനത്തുമാണ്. പശ്ചിമഘട്ടം: ഒരു ഫോട്ടോഫീല്‍ഡ് ഗൈഡ് , ഇയര്‍ ബുക്ക് 2014, അധ്യാപകര്‍ അറിയേണ്ടതെല്ലാം എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു. […]
The post പുസ്തകവിപണിയില്‍ ബെന്യാമിന്‍ കഥകളുടെ മുന്നേറ്റം appeared first on DC Books.