മാപ്പിളക്കുട്ടിക്കാലത്തിന്റെ മനോഹരങ്ങളായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് എം.എം കബീറിന്റെ ഓത്തുപള്ളിക്കാലം. കുട്ടിക്കാലവും അതിന്റെ ഓര്‍മ്മകളും പുസ്തകത്തില്‍ രസകരമായി കടന്നു വരുന്നു. കൂട്ടുകാരും അവരോടൊത്തുള്ള നിമിഷങ്ങളും അവരെ എല്ലാകാലത്തേക്കുമായി പുണര്‍ന്നുകിടക്കാനുള്ള അനന്തമായ ആഗ്രഹവുമാണ് ഓത്തുപള്ളിക്കാലത്തിലൂടെ വായനക്കാരനെ തേടിയെത്തുക. കുട്ടിക്കാലത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റ സങ്കടം പുസ്തകം വായിച്ചാല്‍ ഒരിക്കലൂം നമ്മെ വിട്ടു പോകുകയില്ല. പുസ്തകത്തിന്റെ ആമുഖത്തില്‍ രചയിതാവ് എം.എം.കബീര്‍ ഇങ്ങനെ പറയുന്നു: കൂട്ടുകാരേക്കാള്‍ ഞാനിത്തിരി പ്രായത്തില്‍ ഇളയതായിരുന്നു. എനിക്കെല്ലാവരേയും, എല്ലാ ഇരുട്ടിനേയും പേടിയുമായിരുന്നു. വിജനമായ വഴികള്‍, കാടുപിടിച്ച മരച്ചോടുകള്‍ ഒക്കെയും എന്നെ [...]
The post ഓര്‍മ്മയില്‍ ഒരു ഓത്തുപള്ളിക്കാലം appeared first on DC Books.









