മലയാള എഴുത്തുകാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഭാവുകത്വം ആവിഷ്‌കരിക്കുകയും തന്മൂലം കഥാലോകത്ത് ഒറ്റപ്പെട്ടു പോകുകയും ചെയ്ത സാഹിത്യകാരിയാണ് കെ.സരസ്വതിയമ്മ. സരസ്വതിയമ്മയെക്കുറിച്ച് പി.കെ.കനകലത നടത്തിയ പഠനമാണ് കെ.സരസ്വതിയമ്മ- ഒറ്റയ്ക്കു വഴിനടന്നവള്‍ എന്ന പുസ്തകം. ഇരുപതു വര്‍ഷക്കാലം സാഹിത്യലോകത്ത് നിന്നിട്ടും അര്‍ഹമായ അംഗീകാരം ലഭിക്കാതെപോയ കഥാകാരിയാണ് സരസ്വതിയമ്മ. നിരവധി കഥകള്‍ സരസ്വതിയമ്മയുടേതായി പുറത്തുവന്നിട്ടും അവരെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ നടന്നിരുന്നില്ല. എന്നാല്‍ ഈ കുറവ് തിരുത്താന്‍ പോന്നതാണ് പി.കെ കനകലതയുടെ ഈ പുസ്തകം. സാഹിത്യകാരി [...]
The post ഒറ്റയ്ക്കു വഴി നടന്ന സരസ്വതിയമ്മ appeared first on DC Books.