മോഹന്‍ലാല്‍ നായകനായി കന്നഡയില്‍ ഒരുങ്ങുന്ന മൈത്രി എന്ന ചിത്രം പറയുന്നത് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്. ചിത്രത്തിന്റെ സംവിധായകന്‍ ഗിരിരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി.ആര്‍.ഡി.ഒ എഞ്ചിനീയറുടെ വേഷമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍. കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അദ്ദേഹമായിത്തന്നെ ഈ ചിത്രത്തില്‍ വേഷമിടുന്നു. അര്‍ച്ചനയാണ് മോഹന്‍ലാലിന്റെ നായിക. ഭാവന, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും വേഷമിടുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇളയരാജയാണ്. കന്നഡ, മലയാളം, തമിഴ് ഭാഷകളില്‍ ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.
The post ബാലാവകാശങ്ങള്‍ക്കായി മോഹന്‍ലാലിന്റെ കന്നഡ ചിത്രം appeared first on DC Books.