ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ വാഹനമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരമായി നടപ്പാക്കി. ജൂണ്‍ 11ന് വൈകിട്ട് 4.30നാണ് പേടകത്തിന്റെ സഞ്ചാരപഥമാറ്റം ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിയത്. പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരമാണെന്നും പേടകത്തിന്റെ കാര്യക്ഷമത മികച്ചതാവുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ മംഗള്‍യാന്‍ ഒരു മണിക്കൂറില്‍ 1,00,800 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24നാണ് ഇനി […]
The post മംഗള്‍യാന്‍ സഞ്ചാരപഥക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കി appeared first on DC Books.