പൊട്ടിച്ചിരിച്ച് ഒഴുകുന്ന ഒരു കാട്ടുചോലയെപ്പോലെയാണ് കൊച്ചുനീലാണ്ടന്‍. ശന്തനായി ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അവനു കഴിയില്ല. അവന് വയസ്സ് എട്ടായി. നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. അച്ഛന്‍ പട്ടാളത്തിലായതിനാല്‍ അമ്മയാണ് കൊച്ചുനീലാണ്ടനെ വളര്‍ത്തുന്നത്. അവന്റെ പടുവികൃതികള്‍ കൊണ്ട് അവര്‍ സൈ്വര്യം കെട്ടു. കുസൃതിച്ചിന്തകള്‍ മനസ്സു നിറയെ കൊണ്ടുനടക്കുന്ന കൊച്ചുനീലാണ്ടന്റെ കഥയാണ് കൊച്ചുനീലാണ്ടന്‍ എന്ന നോവലിലൂടെ പി.നരേന്ദ്രനാഥ് കൊച്ചു കൂട്ടുകാര്‍ക്കായി പറയുന്നത്. നീലാണ്ടന്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതൊക്കെ കുട്ടികളെ കുടുകുടെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന വികൃതികളാണ്. ആ നിഷ്‌കളങ്ക […]
The post കൊച്ചുനീലാണ്ടന്റെ കൊച്ചു കുസൃതികള്‍ appeared first on DC Books.