പുസ്തകങ്ങളില്‍ വര്‍ണിക്കുന്ന ആഹാര വിഭവങ്ങള്‍ പലപ്പോഴും വായനക്കാരുടെ നാവില്‍ രസമൂറിക്കാറുണ്ട്. അത്തരം വിഭവങ്ങളെക്കുറിച്ചുള്ള ഒരു പ്രതിവാര പംക്തി ആരംഭിക്കുന്നു. തയ്യാറാക്കുന്നത് അനുരാധാ മേനോന്‍ ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിഫലിപ്പിക്കുന്ന കൃതിയാണെന്നൊക്കെയാകും പി വത്സലയുടെ നെല്ല് എന്ന നോവലിനെക്കുറിച്ച് ബുദ്ധിജീവികള്‍ വായിച്ചിരിക്കുക. പക്ഷേ നെല്ല് വായിച്ച എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതു മല്ലനും മാരയും മാത്രമല്ല വാരസ്യാര്‍ പ്രഭാതങ്ങളില്‍ ചുട്ടെടുക്കുന്ന നെയ്യുരുകിച്ചേരുന്ന ദോശയും ചമ്മന്തിയുമാണ്. പിന്നെ നെയ്യും തേനും കൂട്ടിച്ചാലിച്ച കോമ്പിനേഷനും. എഴുപത്തിയൊന്നാം പേജുമുതല്‍ ദോശ സ്വാദൂറും വിഭവമായി [...]
The post നെല്ലിലെ ദോശ appeared first on DC Books.