അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. തുടര്‍ന്ന് ഇന്ത്യന്‍ സേനയും തിരികെ വെടിവച്ചു. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കാഷ്മീരിലെ പൂഞ്ച്, മെന്റര്‍ സെക്ടറുകളില്‍ ജൂണ്‍ 13ന് രാവിലെ ഏഴിനാണ് വെടിവയ്പ്പുണ്ടായത്. ചെറിയ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഒട്ടേറെ കന്നുകാലികള്‍ക്കു ജീവഹാനി സംഭവിച്ചു. ജനവാസമേഖലകളിലും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യം പ്രകോപനമുണ്ടായതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ […]
The post അതിര്‍ത്തിയില്‍ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊലപ്പെട്ടു appeared first on DC Books.