ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിച്ചേയ്ക്കും. ഇത് സംബന്ധിച്ച് വനിതാശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ജോയന്റ് സെക്രട്ടറിതലത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഇതോടെ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സാധ്യതയേറി. അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചത് മനുഷ്യക്കടത്തിന് തുല്യമാണെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം വിലയിരുത്തി. നേരത്തെ കേന്ദ്രമന്ത്രി മേനകാഗാന്ധിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മന്ത്രാലയം ജോയന്റ് സെക്രട്ടറി തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ സംഭവം മനുഷ്യക്കടത്തിന് തുല്യമാണെന്ന നിഗമനം. രണ്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട […]
The post കുട്ടികളെ കടത്തിയ സംഭവം: കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് സാധ്യത appeared first on DC Books.