പ്രതിരോധ ഉപകരണ നിര്‍മ്മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാകണം. മറ്റുള്ള രാജ്യങ്ങളില്‍ നിന്നു ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആരെയും ഭീഷണിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരുടെയും മുന്നില്‍ ഇന്ത്യ തലകുനിക്കില്ല. ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യയുടെ താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]
The post പ്രതിരോധ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവണം : പ്രധാനമന്ത്രി appeared first on DC Books.