ചോര്‍ന്നൊഴുകുകയും ചിതലുകള്‍ ഉല്ലസിക്കുകയും ചെയ്യുന്ന ശങ്കരമംഗലം എന്ന തകഴി സ്മാരകത്തിന്റെ ശോചനീയാവസ്ഥയില്‍ മനംനൊന്ത് തകഴിയുടെ ചെറുമകന്‍ രാജ് നായര്‍ രംഗത്ത്. മലയാളത്തിലെ പ്രമുഖ വാരികയായ കലാകൗമുദിയുടെ ജൂണ്‍ 15 ലക്കത്തിലാണ് ശിഥിലമാകാത്ത പുരാവസ്തു എന്ന പേരില്‍ രാജ് നായര്‍ കണ്ണുതുറക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെയും തകഴിയെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഭാഷാ സ്‌നേഹികളുടെയും മുമ്പില്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഈ ശ്രേഷ്ഠഭാഷയ്ക്കു മുന്നില്‍ വെക്കുന്ന നിവേദനം തന്നെയാണ് രാജിന്റെ ലേഖനം. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ മന്ത്രി കെ.സി.ജോസഫിനെ പോയിക്കണ്ട് […]
The post ശ്രേഷ്ഠഭാഷയ്ക്കു മുന്നില്‍ തകഴിയുടെ ചെറുമകന്‍ appeared first on DC Books.